ദീപിക ബാലസഖ്യം വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി സ്പെഷൽ ഒളിന്പിക്സ് ഭാരത് കേരളയുമായി ചേർന്ന് യൂണിഫൈഡ് സ്പെഷൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നു. മെന്റലി ചലഞ്ച്ഡ് വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായാണ് കലാമത്സരങ്ങൾ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജില്ലകളിലെ സ്പെഷൽ സ്കൂളുകളിൽനിന്നുള്ള കുട്ടികൾക്കു കോട്ടയത്തുവച്ചും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്പെഷൽസ്കൂളുകളിൽനിന്നുള്ള കുട്ടികൾക്ക് കോഴിക്കോട്ടുവച്ചും നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. മാർച്ച് ആദ്യവാരമായിരിക്കും മത്സരം. തീയതിയും മത്സരവേദിയും പിന്നീട് അറിയിക്കുന്നതാണ്.
മത്സരയിനങ്ങൾ
നാടൻ പാട്ട് (യൂണിഫൈഡ്) 2. വഞ്ചിപാട്ട് 3. നാടോടിനൃത്തം (ജൂണിയർ), ടാബ്ലോ (ഇരുവിഭാഗവും ചേർന്ന്) 6. ഫാഷൻഷോ (ജൂണിയർ വിഭാഗത്തിന് ) 7. യൂണിഫൈഡ് വീൽചെയർ ഡാൻസ് 8. യൂണിഫൈഡ് ക്രാഫ്റ്റ് മേക്കിംഗ്. ഈ മത്സരങ്ങൾ കൂടാതെ കൂടാതെ അധ്യാപകർക്കായി സിനിമാറ്റിക് ഡാൻസ് മത്സരവും ഉണ്ടായിരിക്കും.
- ഫെസ്റ്റിനോടനുബന്ധിച്ച് ഓരോ സ്ഥാപനത്തിന്റെയും എക്സിബിഷനും അവസരം ഒരുക്കിയിട്ടുണ്ട്.
- 16 വയസിൽതാഴെയുള്ളവർ ജൂണിയർ വിഭാഗത്തിലും 16 വയസിനു മുകളിലുള്ളവർ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുക. ഒരു കുട്ടിക്ക് ഒരു വ്യക്തിഗത ഇനത്തിലും ഒരു ഗ്രൂപ്പ് ഇനത്തിലും മാത്രമേ മത്സരിക്കാൻ അവസരമുള്ളൂ. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികളും ജനനസർട്ടിഫിക്കറ്റ്, ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
- മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഫെബ്രുവരി 27-നു മുന്പായി കൊച്ചേട്ടൻ, ഡിസിഎൽ, ദീപിക, കോട്ടയം -1 എന്ന വിലാസത്തിലോ, dcl@deepika. com എന്ന ഇ-മെയിൽ വിലാസത്തിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8304987959 (ഡിസിഎൽ ഓഫീസ്), 9446204313 (എസ്ഒബി പ്രോഗ്രാം മാനേജർ), 99476 41817 (എസ്ഒബി ട്രഷറർ) എന്ന നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.